Thursday, July 2, 2009
ഒരു പൂവിന്‍റെ മൂന്നിതള്‍് പൊഴിഞ്ഞു...........
പ്രതിഭകള്‍ പൊലിഞ്ഞു പോയി കൊണ്ടേ ഇരിക്കുന്നു .ഈ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മലയാളികള്‍ക്ക് നഷ്ടമായത് മൂന്ന് വ്യക്തിത്വങ്ങളെ ....നീലക്കുയിലിലൂടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയി മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന ശോഭന പരമേശ്വരന്‍ നായര്‍ അന്തരിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു കേരളത്തിന്‍െ നീര്‍മാതളം പൊഴിഞ്ഞത് .എഴുത്തിന്റെ വഴികളില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച കമല എന്ന എഴുത്തുകാരി മരിച്ചപോള്‍ നമുക്ക് നഷ്ടമായത് മഹത്തായ ഒരു സാഹിത്യ ലോകമാണ് ... മാധവികുട്ടിയുടെ ആരാധകനായ ലോഹിതദാസിനെയും മരണം കീഴടക്കിയതും തികച്ചും അപ്രതീക്ഷിതമായിട്ടാണ്. അദ്ദേഹം ആദ്യം സംവിധാനം ചെയ്ത ഭൂതകണ്ണാടി എന്ന ചിത്രം ഒരു പ്രേക്ഷകന്റെയും മനസ്സില്‍ നിന്നും മായില്ല ..ഈ പ്രതിഭകളെ മരണത്തിനു മാത്രമേ കീഴടക്കാനാകു...മലയാളീ മനസ്സില്‍ ഇവര്‍ ഇന്നും ചിരന്ജീവികള്‍ ആണ്...........
Subscribe to:
Post Comments (Atom)
No comments:
Post a Comment